Advertisement

രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി സീമാന്‍; സൂപ്പര്‍സ്റ്റാറിന്റെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിച്ച ശേഷമുള്ള കൂടിക്കാഴ്ചയില്‍ സൈബര്‍ ലോകത്ത് അമ്പരപ്പ്

November 22, 2024
Google News 3 minutes Read
Rajinikanth's latest meet with Seeman stirs up social media speculations

രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി നാം തമിഴര്‍ കക്ഷിനേതാവ് സീമാന്‍. രജനീകാന്തിന്റെ ചെന്നൈയിലെ പൊയസ് ഗാര്‍ഡന്‍ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയവും സിനിമയും ചര്‍ച്ചയായതായി സീമാന്‍ പറഞ്ഞു. ഭരണസംവിധാനങ്ങള്‍ ശരിയല്ലെന്ന് രജനികാന്ത് അഭിപ്രായപ്പെട്ടതായും സീമാന്‍ പറയുന്നു.രജനിക്ക് രാഷ്ട്രീയം ചേരില്ലെന്നും സീമാന്‍ ആവര്‍ത്തിച്ചു. (Rajinikanth’s latest meet with Seeman stirs up social media speculations)

നേരത്തേ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ അദ്ദേഹം എതിര്‍ത്തിരുന്നു. സിനിമാ നേതാക്കള്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സീമാന്‍. വിജയ്‌യുടെ പാര്‍ട്ടി രൂപീകരണത്തേയും അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.കൂടിക്കാഴ്ചയ്ക്ക് ശേഷം രജനീകാന്തും സീമാനും ഒരുമിച്ചെടുത്ത ചിത്രം പുറത്തുവന്നതോടെ അമ്പരപ്പിലാണ് സോഷ്യല്‍ മീഡിയ.

Read Also: ഓഹരി വിലയില്‍ ഇന്നും ഇടിവ്, അദാനിയുടെ വ്യക്തിഗത ആസ്തിയും കുറയുന്നു; കൈക്കൂലിക്കേസില്‍ അദാനിയ്ക്ക് ഇന്നും വന്‍ പ്രഹരം

ലോകേഷ് കനകരാജിന്റെ കൂലിയിലാണ് രജനീകാന്ത് ഇപ്പോള്‍ അഭിനയിച്ചുവരുന്നത്. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ ഒരു േ്രഗ ഷേഡില്‍ കാട്ടുന്ന ചിത്രമായിരിക്കും ഇതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നാഗാര്‍ജുന അക്കിനേനി, സത്യരാജ്, ശ്രുതി ഹാസന്‍, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, റീബ മോണിക്ക ജോണ്‍ എന്നിവരുള്‍പ്പെടെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനിരുദ്ധിന്റെ പാട്ട് സിനിമയുടെ മറ്റൊരു ഹൈലൈറ്റാകും.

Story Highlights : Rajinikanth’s latest meet with Seeman stirs up social media speculations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here