സ്വന്തം സർക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ഇതാദ്യം : ഹൈക്കോടതി

തോമസ് ചാണ്ടിയുടെ കേസിന്റെ വാദം കേൾക്കുന്നതിനിടെ മന്ത്രിക്ക് ഹൈക്കോടതിയുടെ വിമർശനം. മന്ത്രിക്കെങ്ങനെ സർക്കാരിനെതിരെ പരാതി നൽകാനാകുമെന്നും ആദ്യം ഇക്കാര്യം വിശദീകരിക്കാനും ഹൈക്കോടതി പറഞ്ഞു. ഇതോടെ തോമസ് ചാണ്ടി പ്രതിരോധത്തിലായി. കളക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന മന്ത്രിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം. ഹർജി നിലനിൽക്കുമോയെന്നും കോടതി ചോദിച്ചു.
ചീഫ് സെക്രട്ടറിയും റവന്യു സെക്രട്ടറിയും കേസിൽ എതിർ കക്ഷികളായി വരുമെന്നും കോടതി പറഞ്ഞു. സർക്കാരിനെതിരെ മന്ത്രി ഹർജി നൽകിയത് നിയമ വിരുദ്ധമെന്ന് കോടതി. നിയമ ലംഘനം നടന്നതായി കളക്ടറുടെ റിപ്പോർടിൽ ഉണ്ടെന്ന് കോടതി. രണ്ടിടത്ത് നിയമ ലംഘനം നടന്നിട്ടുണ്ടെന്നും കോടതി പറഞ്ഞു. മന്ത്രിക്ക് പ്രത്യേക പരിഗണനയില്ലെന്നും കോടതി പറഞ്ഞു.
അതേസമയം, വ്യക്തിയെന്ന നിലയിലാണ് തോമസ് ചാണ്ടി ഹർജി നൽകിയിരിക്കുന്നതെന്ന് തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരായ വിവേക് തൻഖ വാദിച്ചു. നിർമാണം കഴിഞ്ഞ് 9 വർഷം കഴിഞ്ഞാണ് പരാതി ഉയർന്നതെന്ന് ചാണ്ടി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here