സിറിയയിൽ വ്യോമാക്രമണം:43 പേർ കൊല്ലപ്പെട്ടു

വടക്കൻ സിറിയയിൽ വിമത നിയന്ത്രണത്തിലുളള നഗരത്തിൽ തിങ്കളാഴ്ച്ചയുണ്ടായ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 43 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ആലപ്പോയിൽ നിന്ന് 25 കിലോമീറ്റർ അകലെയുളള അത്താരിബ് നഗരത്തിലെ മാർക്കറ്റിലാണ് ആക്രമണമുണ്ടായത്. മാർക്കറ്റിൽ നല്ല ജനത്തിരക്ക് ഉളളപ്പോഴായിരുന്നു ആക്രമണം. നൂറിലധികം കടകൾ ആക്രമണത്തിൽ തകർന്നു.
റഷ്യൻ യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് പ്രദേശിക മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
syrin airstrike killed 43
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here