കണ്ണൂരിൽ ആർഎസ്എസ് സിപിഎം സംഘർഷം: രണ്ട് പേർക്ക് വെട്ടേറ്റു

Two got injured in RSS CPM clash at Kannur

കണ്ണൂർ പാനൂരിൽ ആർ എസ് എസ് സി പിഎം സംഘർഷം. ഇരു വിഭാഗങ്ങളിലെയും ഓരോ പ്രവർത്തകർക്ക് വെട്ടേറ്റു. പാലക്കൂലി ൽ വെച്ച് എലാങ്കോട് മണ്ഡൽ കാര്യവാഹക് സുജീഷ്, സിപിഎം പ്രവർത്തകൻ കെ.പി. ശരത് എന്നിവർക്കാണ് വെട്ടേറ്റത്. സൂജീഷിൻറെ ഇടത് കൈക്കാണ് വെട്ടേറ്റത്. ഇയാളെ തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശരത്തിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപി എം ബ്രാഞ്ച് സെക്രട്ടറി പിഎം മോഹനൻ, പ്രവർത്തകൻ താവിൽ ഭാസ്‌ക്കൻ എന്നിവരുടെ വീടിന് നേരെയും ആക്രമണം ഉണ്ടായി. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

 

Two got injured in RSS CPM clash at Kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top