Advertisement

ഇന്ന് മുതൽ ഹോട്ടൽ ഭക്ഷണത്തിന് വില കുറയും

November 15, 2017
Google News 1 minute Read
hotel food prices fall from today

ഹോട്ടൽ ഭക്ഷണത്തിന്റെ ജിഎസ്ടി 5 ശതമാനമായി കുറച്ചത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഹോട്ടൽ ഭക്ഷണ വിലയും കുറയും.

ജി.എസ്.ടി. നടപ്പിൽവന്നപ്പോൾ എ.സി. റെസ്റ്റോറന്റുകളിൽ 18 ശതമാനവും അല്ലാത്തവയിൽ 12 ശതമാനവും നികുതി ഏർപ്പെടുത്തിയിരുന്നു. ഭക്ഷണവില വല്ലാതെ കൂടാനിടയാക്കിയ നികുതിഘടനയ്‌ക്കെതിരേ ഉയർന്ന പ്രതിഷേധം കണക്കിലെടുത്താണ് നികുതി ഏകീകരിച്ചത്.

ജിഎസ്ടി കൊൺസിലിലെടുത്ത തീരുമാനത്തിന്റെ ഭാഗമായി 28% ജിഎസ്ടി സ്ലാബിൽ ഉണ്ടായിരുന്ന നിരവധി ഉത്പന്നങ്ങളുടെ നികുതി 18% ജിഎസ്ടി സ്ലാബിലേക്ക് മാറ്റിയിരുന്നു. നിലവിൽ 50 ഉത്പന്നങ്ങൾ മാത്രമാണ് 28% ജിഎസ്ടി സ്ലാബിൽ ഉള്ളത്.

hotel food price

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here