Advertisement

മന്ത്രി തോമസ് ചാണ്ടി രാജി വെച്ചു

November 15, 2017
0 minutes Read
minister thomas chandy resigned

മന്ത്രി തോമസ് ചാണ്ടി രാജി വെച്ചു. അൽപ്പംമുമ്പ് രാജി സന്നദ്ധത അറിയിച്ച് തോമസ് ചാണ്ടി രംഗത്തെത്തിയിരുന്നു. ഉപാധികളോടെയാണ് രാജി സന്നദ്ധത മന്ത്രിസഭയില്‍ തോമസ് ചാണ്ടി വ്യക്തമാക്കിയത് . സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായാല്‍ തിരിച്ച് വരാന്‍ അനുവദിക്കണമെന്ന ഉപാധിയോടെയാണ് തോമസ് ചാണ്ടി രാജി സന്നദ്ധത മുന്നോട്ട് വച്ചത്. അതേസമയം രാജിയിക്ക് ഉപാധി അംഗീകരിക്കില്ലെന്ന് സിപിഐ വ്യക്തമാക്കിയിരുന്നു. എന്‍സിപി നേതൃത്വം ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷമാണ് രാജിയ്ക്ക് അന്തിമ തീരുമാനമായത്. പ്രത്യേക ദൂതന്‍ വഴിയാണ് തോമസ് ചാണ്ടി മുഖ്യമന്ത്രിയ്ക്ക് രാജി സമര്‍പ്പിച്ചത്. ടിപി പീതാംബരന്‍ വഴിയാണ് രാജി മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്.

തോമസ് ചാണ്ടി രാജിവെക്കുന്നതാണ് ഉചിതമെന്ന് ഇന്ന് ക്ലിഫ്ഹൗസിൽ തോമസ് ചാണ്ടിയും പീതാംബരൻ മാസ്റ്ററുമായി നടത്തിയ കൂടിക്കാഴ്ചയിൽ പറഞ്ഞിരുന്നു. കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് വിവാദത്തിലായ മന്ത്രിയുടെ രാജിക്കായി എൻസിപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയപാർട്ടികളിൽ നിന്നും സമ്മർദ്ദമുണ്ടായിരുന്നു.

ചാണ്ടിക്കെതിരെയുള്ള മൂന്ന് പൊതുതാൽപര്യ ഹർജി പരിഗണിക്കവെ ഇന്നലെ കോടതി തോമസ് ചാണ്ടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. കളക്ടർക്ക് പരാതി നൽകുകയാണെങ്കിൽ പൗരൻ എന്ന നിലയിൽ നൽകണമെന്നും മന്ത്രിയെന്ന നിലയിൽ പരാതി നൽകാനാവില്ലെന്നും രാജി വെച്ചിട്ടു വേണം കളക്ടർക്ക് പരാതി നൽകാനെന്നും കോടതി പറഞ്ഞിരുന്നു. രാജി വേണ്ടിവരുമെന്ന് സംസ്ഥാന ഭാരവാഹികളിൽ പൊതുവികാരമുണ്ടെന്ന് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.
പിണറായി മന്ത്രിസഭയിലെ മൂന്നാമത്തെ രാജിയാണിത്. രാജി വയ്ക്കുന്ന രണ്ടാമത്തെ എന്‍സിപി മന്ത്രികൂടിയാണ് തോമസ് ചാണ്ടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top