Advertisement

ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവിക സേനയുടെ പിടിയിൽ

November 16, 2017
0 minutes Read
indian fishermen indian fishermen arrested by srilankan navy

സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് പത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റു ചെയ്തു. ഇന്നു രാവിലെയാണ് മത്സ്യത്തൊഴിലാളികളെ ലങ്കൻ നാവികസേനാ അറസ്റ്റ് ചെയ്തത്.

അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇവരെ പിടികൂടിയത്. ഇവരെ പിന്നീട് ശ്രീലങ്കൻ ഫിഷറീസ് വകുപ്പിനു കൈമാറി. മത്സ്യബന്ധനത്തിനുപയോഗിച്ച ബോട്ടും നാവികസേന പിടിച്ചെടുത്തു. ശ്രീലങ്കയിലെ നെടുത്തീവിൽ വച്ചാണ് ഇവർ പിടിയിലായത്. ഇവരെ ശ്രീലങ്കയുടെ കങ്കേശ്വരൈ നാവിക ക്യാമ്പിലെയ്ക്ക് ചോദ്യം ചെയ്യലിനായി കൊണ്ടുപോയി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top