ലോഡ്ജിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം; നാല് പേർ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ പൂട്ടിയിട്ട് പത്തുദിവസം തുടർച്ചയായി കൂട്ടമാനഭംഗം ചെയ്ത നാലുപേർ പൊലിസ് പിടിയിൽ. ബംഗളൂരുവിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. 22നും 25നും ഇടയിൽ പ്രായമുള്ള മൂന്നു സുഹൃത്തുക്കളും 55കാരനായ ലോഡ്ജ് നടത്തിപ്പുകാരനുമാണ് അറസ്റ്റിലായത്.
അറസ്റ്റിലായ പ്രതികൾക്കെതിരെ പോക്‌സോ നിയമപ്രകാരം കുറ്റം ചുമത്തിയതായി വൈറ്റ്ഫീൽഡ് ഡിസിപി അബ്ദുൽ അഹദ് പറഞ്ഞു.
കുട്ടിയെ കാണാനില്ലെന്നു ഒക്ടോബർ 30നാണ് പിതാവ് പരാതി നൽകുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവരുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here