വിവാഹ വാഗ്ദാനം നല്‍കി 15കാരിയെ പീഡിപ്പിച്ചു; വ്‌ളോഗര്‍ മുഹമ്മദ് സാലി അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് 15 കാരിയെ പീഡിപ്പിച്ച വ്‌ളോഗര്‍ അറസ്റ്റില്‍. കാസര്‍ഗോഡ് ചിലമ്പാടി കൊടിയാമ സ്വദേശി മുഹമ്മദ് സാലിയെയാണ് കൊയിലാണ്ടി പൊലീസ് മംഗലാപുരം വിമാനതാവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
പ്ലസ് ടു വിദ്യഭ്യാസമുള്ള സാലി കഴിഞ്ഞ 7 വര്‍ഷമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ്. യൂട്യൂബില്‍ ഷാലു കിംഗ് മീഡിയ, ഷാലു കിംഗ് വ്‌ളോഗ്‌സ്, ഷാലു കിംഗ് ഫാമിലി, എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. 2016ല്‍ ആദ്യ വിവാഹം കഴിച്ചതില്‍ മൂന്നു മക്കളുണ്ട്, ആദ്യ ഭാര്യയുമായി പിണങ്ങിയ സമയത്താണ് അതിജീവിതയെ പരിചയപ്പെടുന്നത്. ഇന്‍സ്റ്റാംഗ്രാം, സ്‌നാപ്ചാറ്റ് വഴിയാണ് പരിചയം വളര്‍ന്നത്. പിന്നീട് അത് പ്രണയമായി. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിദേശത്ത് വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു.
കൊയിലാണ്ടി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തു നിന്നും മംഗലാപുരം വിമാനത്താവളം വഴി എത്തിയപ്പോള്‍ കൊയിലാണ്ടി പൊലീസിന് വിവരം ലഭിക്കുകയും വിമാനത്താവളത്തില്‍ വെച്ച് ഇയാളെ പിടികൂടുകയുമായിരുന്നു.
Story Highlights : Vlogger Muhammad Sali arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here