ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ശബരിമല പോലീസ് ചീഫ് കോഓർഡിനേറ്ററും ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പിയുമായ സുധേഷ് കുമാർ സന്നിധാനത്ത് പറഞ്ഞു.
മുൻകാലങ്ങളിലെ പോലീസിന്റെ പ്രവർത്തനങ്ങളും നേരിടേണ്ടി വന്ന പ്രത്യേക സാഹചര്യങ്ങളും വിലയിരുത്തി കൂടുതൽ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലെയും സമീപ പ്രദേശത്തെയും വ്യോമ നിരീക്ഷണത്തിന് ആളില്ലാ വിമാനങ്ങൾ(ഡ്രോൺ) ഇത്തവണ ഉപയോഗിക്കും. 72 സി.സി. ടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ പരിശോധിക്കും.
സന്നിധാനത്തെ സുരക്ഷാ ചുമതലയുള്ള രണ്ട് ഐ.ജി.മാരിലൊരാൾ എല്ലാ ആഴ്ചയും സന്നിധാനത്തെത്തി സുരക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്തും. അടിയന്തര സാഹചരങ്ങൾ നേരിടുന്നതിന് ആർ.പി.എഫിന്റെയും എൻ.ഡി.ആർ.എഫിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്.
sabarimala security tightened
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here