Advertisement

പി. കൃഷ്ണദാസിന് തിരിച്ചടി

November 16, 2017
1 minute Read
p krishnadas

ഷഹീര്‍ ഷൗക്കത്തലി കേസില്‍ നെഹ്രു ഗ്രൂപ്പ് ചെയ്ര്‍മാര്‍ പി കൃഷ്ണദാസിന് തിരിച്ചടി. വിചാരണ അവസാനിക്കുന്നത് വരെ കോയമ്പത്തൂരില്‍ തുടരാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. ജിഷ്ണുകേസില്‍ ഹൈക്കോടതി നിര്‍ദേശങ്ങളും സുപ്രീം കോടതി നീക്കിയിട്ടുണ്ട്.  ആത്മഹത്യാപ്രേരണാ കുറ്റം നിലനില്‍ക്കില്ലെന്ന ഹൈക്കോടതി പരാമര്‍ശമാണ് നീക്കിയത്. അന്വേഷണ ഉദ്യോഗസ്ഥന് എതിരായ പരാമര്‍ശവും നീക്കി.അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു പി കൃഷ്ണദാസിന്റെ ആവശ്യം. ഇതാണ് കോടതി നിഷേധിച്ചത്.

ജിഷ്ണുകേസില്‍ സിബിഐ അന്വേഷണത്തിനുള്ള സാഹചര്യം സര്‍ക്കാര്‍ ബോധ്യപ്പെടുത്തണമെന്നും, സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഡിജിപിയുടെ റിപ്പോര്‍ട്ട് ഹാജരാക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.  കേസില്‍ വാദം നാളെയും തുടരും.

p krishnadas, nehru group, jishnu pranoy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top