നിശ്ചലയായി നിന്നത് 6 മണിക്കൂർ; പ്രതിരോധിക്കാത്ത സ്ത്രീയോട് സമൂഹം ചെയ്യുന്നതെന്ത്? വേറിട്ട ഒരു പരീക്ഷണം

സ്വയം പ്രതിരോധിക്കാൻ ശേഷിയില്ലാത്തതോ, പ്രതികരിക്കുകയോ ചെയ്യാത്ത അപലകളായ മനുഷ്യരോട് സമൂഹം ചെയ്യുന്നതെന്ത് ? ഇത് പരീക്ഷിക്കാൻ 40 കാരിയായ മരീന അബ്രമോവിക് ഒരു പരീക്ഷണം നടത്തി…ആ പരീക്ഷണമാണ് ഇന്ന് ലോകശ്രദ്ധ ആകർഷിച്ചിരിക്കുന്നത്.
‘ഗ്രാൻഡ് മതർ ഓഫ് പർഫോമിംഗ് ആർട്‌സ്’ എന്ന പേരിൽ അറിയപ്പെടുന്ന മരീന ഈ പരീക്ഷണത്തിനായി നിശ്ചലയായി നിന്നത് 6 മണിക്കൂറാണ്.
ആദ്യത്തെ മണിക്കൂറിൽ ഫോട്ടോഗ്രാഫർ മാത്രമാണ് അടുത്തെത്തിയത്, ചിത്രങ്ങൾ പകർത്താനായി. എന്നാൽ പിന്നീടുള്ള മണിക്കൂറുകളിൽ നിരവധി പേർ നിശ്ചലയായ മരീനയെ പ്രകോപിപ്പിക്കാൻ പലതും കാണിച്ചുകൂട്ടി. ചിലർ ടേബിളിൽ നിന്നും വസ്തുക്കൾ എടുത്തു. ചിലർ ഇരുത്താനും, അനക്കാനുമെല്ലാം ശ്രമിച്ചു.
എന്നാൽ സമയം കഴിയുംതോറും മരീനയ്ക്ക് കടന്നുപോകേണ്ടി വന്നത് നിരവധി പീഡനങ്ങളിലൂടെയാണ്. ഒരാൾ മറീനയുടെ കഴുത്തിൽ റേസർ ഉപയോഗിച്ച് മുറിവുണ്ടാക്കാൻ ശ്രമിച്ചു. ചിലർ ശരീരത്തിൽ അനാവശ്യമായി തൊടാനും, വസ്തുക്കൾ കെട്ടിതൂക്കുവാനും ശ്രമിച്ചു.
എന്നാൽ അവസാന മണിക്കൂറുകളിൽ ചിലർ മരീനയുടെ വസ്ത്രമെല്ലാം കീറി, അവരെ പൂർണ നഗ്നയാക്കി !! ഇതെല്ലാം മരീന പ്രതിരോധിക്കാതെ ഏറ്റുവാങ്ങി !!
മരീനയുടെ പരീക്ഷണത്തിന് ഉത്തരം ലഭിച്ചു. മരീന പറയുന്നത് ിങ്ങനെ, ‘ ഒരു മനുഷ്യൻ പ്രതിരോധിക്കാതെയോ പ്രതികരിക്കാതെയോ നിന്നാൽ ഇതൊക്കെയാണ് സംഭവിക്കുക. മറ്റൊരാളുടെ വികാരം കണക്കിലെടുക്കാതെയാണ് സമൂഹം പെരുമാറുന്നത്. കൊടും കുറ്റവാളികൾ മാത്രമല്ല ‘സാധാരണ’ ആളുകൾ പോലും ക്രൂരമൃഗമായി മാറാൻ അധികസമയം വേണ്ട…തനിക്ക് അനുകൂലമെന്ന് തോന്നുന്ന സാഹചര്യത്തിൽ അവർ അവസരം മുതലെടുക്കുക തന്നെ ചെയ്യും.’
Artist Stood Still For 6 Hours The Results Are Heartbreaking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here