Advertisement

മൂന്നാർ ഹർത്താലിന് തങ്ങളുടെ പിന്തുണയില്ലെന്ന് സിപിഐ

November 17, 2017
Google News 1 minute Read
CPI dont support munnar hartal

മൂന്നാർ സംരക്ഷണ സമിതി ചൊവ്വാഴ്ച്ച നടത്തുന്ന ഹർത്താലിന് തങ്ങളുടെ പിന്തുണയില്ലെന്ന് കാണിച്ച് ജനങ്ങൾക്ക് സിപിഐയുടെ നോട്ടീസ്. സിപിഎമ്മിനെ പേരെടുത്ത് വിമർശിച്ചാണ് സിപിഐ മണ്ഡലം സെക്രട്ടറി പി.പളനിവേലിന്റെ പേരിലുള്ള നോട്ടീസ്.

റവന്യൂ വകുപ്പിനെതിരെ മൂന്നാർ പ്രദേശത്ത് 10 പഞ്ചായത്തുകളിൽ ചൊവ്വാഴ്ച്ച മൂന്നാർ സംരക്ഷണസമിതിയും സിപിഎമ്മും ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താൽ ആരെ സംരക്ഷിക്കാനാണ് എന്ന് ചോദിച്ചുകൊണ്ടാണ് നോട്ടീസ് ആരംഭിക്കുന്നത്.

പൊതുജനത്തിന് യാതൊരുവിധത്തിലുളള പ്രയോജനവും ചെയ്യുന്നതല്ല ഈ ഹർത്താലെന്ന് മനസ്സിലാക്കിയതിനാൽ അതിൽ പങ്കെടുക്കാനില്ലെന്നും സിപിഐ നോട്ടീസിലൂടെ വ്യക്തമാക്കുന്നു.

 

CPI dont support munnar hartal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here