ദീപികയുടെ സുരക്ഷ ശക്തമാക്കി

പത്മാവതി സിനിമയ്ക്ക് നേരെ ഉയരുന്ന ഭീഷണികളുടെ പശ്ചാത്തലത്തിൽ ദീപിക പദുകോണിന്റെ സുരക്ഷ ശക്തമാക്കി. സിനിമ പ്രദർപ്പിക്കുകയാണെങ്കിൽ നായിക ദീപിക പദുക്കോണിന്റെ മൂക്കു മുറിക്കുമെന്നാണ് കർണി സേന മേധാവി ലോകേന്ദ്ര സിങ് കൽവി ഇന്നലെ ഭീഷണിമുഴക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ദീപികയ്ക്ക് മുംബൈ പൊലിസ് പ്രത്യേക സുരക്ഷ ഒരുക്കിയിരിക്കുന്നത്.
സ്ത്രീകൾക്കെതിരെ രജ്പുത്തുകൾ ഒരിക്കലും കയ്യുയർത്തിയിട്ടില്ല. എന്നാൽ ആവശ്യം വന്നാൽ ലക്ഷ്മണൻ ശൂർപണേഖയോട് ചെയ്തത് തങ്ങൾ ദീപികയോട് ചെയ്യുമെന്നായിരുന്നു ഭീഷണി. ഇതുകൂടാതെ സിനിമ പ്രദർശിപ്പിക്കുകയാണെങ്കിൽ അന്ന് ഭാരത ബന്ദ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിനെതിരെ വലിയ വിമർശനങ്ങളാണു ഉയരുന്നത്. ചിത്രം പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു തിയറ്ററുകളുടെയും മൾട്ടിപ്ലക്‌സുകളുടെയും ഉടമകൾക്ക് ഭീഷണിയുമുണ്ട്.
deepika security tightened
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here