മഹാത്മ ഗാന്ധിയുടെ ഘാതകൻ ഗോഡ്‌സേയുടെ പ്രതിമ സ്ഥാപിച്ച് ഹിന്ദുമഹാസഭ

hindu maha sabha worships godse statue

ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിനത്തിൽ പ്രതിമ സ്ഥാപിച്ച് ഹിന്ദുമഹാസഭ. പ്രതിമ സ്ഥാപിക്കൽ മാത്രമല്ല, പ്രതിമ ആരാധിക്കുകയും ചെയ്യുന്നുണ്ട്. ഹിന്ദുമഹാ സഭയുടെ ഗ്വാളിയാറിലുള്ള ഓഫീസിലാണ് പ്രതിമ സ്ഥാപിച്ചത്. ഗോഡ്‌സെയെ തൂക്കിലേറ്റിയ നവംബർ പതിനഞ്ചിന് തന്നെയാണ് മഹാസഭ പ്രതിമ സ്ഥാപിച്ച് ആരാധന തുടങ്ങിയത്.

ഗ്വാളിയോർ നഗരത്തിലെ ദൗലത്ഗഞ്ച് മേഖലയിലെ ഓഫീസിൽ 32 ഇഞ്ച് ഉയരമുള്ള പ്രതിമയാണ് ആരാധനക്കായി സ്ഥാപിച്ചിട്ടുള്ളത്. ഗോഡ്‌സേയുടെ പ്രതിമ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പഞ്ചഗവ്യം പ്രസാദമായി നൽകുകയും ചെയ്തു.

ഇപ്പോൾ നടന്ന പ്രതിമ പ്രതിഷ്ഠ താൽകാലികമാണെന്നും പിന്നീട് ഗോഡ്‌സേയുടെ പേരിൽ ക്ഷേത്രം നിർമിക്കുമെന്നും ഹിന്ദു മഹാസഭയുടെ ദേശീയ വൈസ് പ്രസിഡന്റ് ജെയ്‌വിർ ഭരദ്വാജ് പ്രസ്ഥാവിച്ചു.

 

hindu maha sabha worships godse statue

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More