Advertisement

ഗോഡ്സെ പ്രകീർത്തന പരാമർശം; എൻഐടി പ്രൊഫസർ ഷൈജ ആണ്ടവൻ ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാവില്ല

February 13, 2024
Google News 1 minute Read
nit professor shaija andavan questioning

എൻഐടി പ്രൊഫസർ ഷൈജ ആണ്ടവൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവില്ല. ആരോഗ്യപരമായ കാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്ന് പൊലിസിനെ അറിയിച്ചു. ഗോഡ്സെ പ്രകീർത്തന പരാമർശത്തിൽ വിശദമായ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാനായിരുന്നു പൊലീസ് നോട്ടീസ് നൽകിയത്.

ഗോഡ്സെയെ പ്രകീർത്തിച്ച് കമൻ്റ് ഇട്ടത് താൻ തന്നെയെന്ന് ഷൈജ ആണ്ടവൻ മൊഴി നൽകിയിരുന്നു. മനപൂർവ്വം ആരെയും അവഹേളിക്കാനല്ല കമൻ്റിട്ടത് എന്നും കാലിക്കറ്റ് എൻഐടി പ്രൊഫസർ കുന്ദമംഗലം പൊലീസിനു മൊഴിനൽകി. ഷൈജ ആണ്ടവൻ്റെ വീട്ടിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാവണമെന്ന് പൊലീസ് ഷൈജ ആണ്ടവനോട് ആവശ്യപ്പെട്ടിരുന്നു.

ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമെന്ന എൻഐടി അധ്യാപിക ഷൈജ ആണ്ടവന്റെ കമന്റിനെതിരെയാണ് അന്വേഷണം നടക്കുന്നത്. എസ്എഫ്‌ഐ, കെഎസ്‌യു, എംഎസ്എഫ് എന്നീ വിദ്യാർത്ഥി സംഘടനകൾ നൽകിയ പരാതിയിൽ കേസ് എടുത്തിരുന്നുവെങ്കിലും, ഷൈജ ആണ്ടവൻ അവധിയിൽ പ്രവേശിച്ചതിനാൽ ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്തത്.

Story Highlights: nit professor shaija andavan questioning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here