Advertisement

മാസപ്പടി കേസ്; ഷോൺ ജോർജിന് തിരിച്ചടി, രേഖകൾ ആവശ്യപ്പെട്ടുള്ള ഹർജി തള്ളി

15 hours ago
Google News 1 minute Read

മാസപ്പടി കേസിൽ ഷോൺ ജോർജിന് തിരിച്ചടി. രേഖകൾ ആവശ്യപ്പെട്ടുള്ള ഷോൺ ജോർജിന്റെ ഹർജി ഹൈക്കോടതി തള്ളി. സിഎംആർഎല്ലിൽ നിന്ന് എസ്എഫ്ഐഒ കസ്റ്റഡിയിൽ എടുത്ത ഡയറിയുടെ പകർപ്പും, അനുബന്ധ രേഖകളുടെ പകർപ്പും ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്. സിഎംആർഎൽ മാസപ്പടി കേസിലെ നിർണായക വിവരങ്ങൾ ഡയറിയിലുണ്ടന്നായിരുന്നു ഹർജിക്കാരന്റെ വാദം.

നേരത്തെ രേഖകള്‍ കൈമാറാന്‍ കീഴ്‌കോടതി നിര്‍ദേശിച്ചിരുന്നു. പിന്നാലെ സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് അടക്കമുള്ള രേഖ കൈമാറരുതെന്ന് സിഎംആര്‍എല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി രേഖകള്‍ ഷോണ്‍ ജോര്‍ജിന് കൈമാറാന്‍ കഴിയില്ലെന്ന് അറിയിച്ചു.

Story Highlights : Masappadi case; Setback for Shaun George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here