ചിത്രങ്ങള്‍ ചേര്‍ത്തൊരു മഹാ പ്രണയകാവ്യം

അമ്പത്തേഴ് ചിത്രങ്ങള്‍, എല്ലാം ഒന്നിനൊന്ന് മെച്ചം. ഈ ചിത്രങ്ങള്‍ ചേര്‍ത്ത് വച്ചാല്‍ അത് പറയുന്നത് മനോഹരമായ ഒരു പ്രണയ കാവ്യവും. ആരും പറഞ്ഞിട്ടില്ലാത്ത, എങ്ങും കണ്ടിട്ടില്ലാത്ത തരത്തില്‍ അതിശക്തമായ ഒരു പ്രണയകഥ. ചിത്രങ്ങളിലൂടെ ആ കഥ നിങ്ങള്‍ തന്നെ വായിച്ചെടുക്കൂ…
പ്രതീക്ഷ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നിലവിലെ എല്ല പ്രണയബിംബങ്ങളേയും പാടെ തകര്‍ത്തെറിഞ്ഞാണ് പ്രേക്ഷകരുടെ മനസിലെ ഫ്രംറേറ്റില്‍ ഓടുന്നത്. ഗണേശനും ഗോപിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ലിപിക അയ്യപ്പത്താണ് ചിത്രങ്ങളിലൂടെ ശക്തമായ പ്രണയ കഥ അവതരിപ്പിച്ചിരിക്കുന്നത്. വിഷ്ണു പരമേശ്വരാണ് മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ട്രാന്‍സ് ജെന്ററായ മായ ആന്‍ ജോസഫാണ് ഗായത്രിയുടെ വേഷത്തില്‍ എത്തുന്നത്. ഗോപിയായി നവനീത് കൃഷ്ണനും എത്തുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here