ജൂലിയില്‍ തനിക്ക് ആലോചിക്കാവുന്നതിനും അപ്പുറം ഉള്ള രംഗത്തില്‍ അഭിനയിക്കേണ്ടി വന്നു

ജൂലി എന്ന ഹിന്ദി സിനിമയിലെ അഭിനയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് റായ് ലക്ഷ്മി രംഗത്ത്. അതീവ ഗ്ലാമറസ്സായാണ് റായ് ലക്ഷ്മി ഈ ചിത്രത്തില്‍ അഭിനയിച്ചത്. ആലോചിക്കാവുന്നതിലും അപ്പുറമുള്ള രംഗത്തില്‍ അഭിനയിക്കേണ്ടി വന്നുവെന്നാണ് റായ് ലക്ഷ്മി വ്യക്തമാക്കിയത്. എന്റെ കഥാപാത്രത്തിന്, അവള്‍ക്കൊട്ടും താല്പര്യമില്ലാത്ത, അംഗീകരിക്കാനാവാത്ത വ്യക്തിയുടെ കൂടെ നിര്‍ബന്ധപൂര്‍വം കിടക്ക പങ്കിടേണ്ട രംഗമായിരുന്നു അത്. ആ രംഗവും അത് ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്നതായിരുന്നു. എനിക്കൊട്ടും തൃപ്തിയില്ലാത്ത ഒരു അന്തരീക്ഷമായിരുന്നു. ഇപ്പോള്‍ പോലും ആ രംഗത്തെ കുറിച്ചാലോചിക്കുമ്പോള്‍ എനിക്ക് വല്ലാത്ത അറപ്പാണ്. ബോള്‍ഡായി ചെയ്തു എന്ന് തോന്നുന്ന രംഗമേതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ലക്ഷ്മി.
rai lakshmi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here