സിപിഐയ്‌ക്കെതിരെ ആഞ്ഞടിച്ച് ആനത്തലവട്ടം

തോമസ് ചാണ്ടി വിഷയത്തില്‍ സിപിഎം സിപിഐ പോര് മറനീക്കി പുറത്ത് വന്ന സാഹചര്യത്തില്‍ സിപിഐയ്‌ക്കെതിരെ ആഞ്ഞടിച്ച് ആനത്തലവട്ടം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഐ ഏത് മുന്നണിയില്‍ പോകുമെന്നറിയില്ലെന്നാണ് ആനത്തലവട്ടം പറഞ്ഞത്. ചാമ്പ്യന്മാര്‍ തങ്ങളാണെന്നും സര്‍ക്കാര്‍ മോശമാണെന്നും വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു. തോളത്തിരുന്ന് ചെവി കടിക്കുന്ന പണിയാണ് സിപിഐ ചെയ്യുന്നത്. സിപിഐയ്ക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ലെന്നും വലിയ വായില്‍ സംസാരിക്കുന്ന സിപിഐ സര്‍ക്കാരിന് ക്ഷീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ആനത്തലവട്ടം പറയുന്നു. സോളാര്‍ സമരം അവസാനിപ്പിക്കാന്‍ ഒത്തുകളിച്ചുവെന്ന് സിപിഐ ആരോപിച്ചിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ സിപിഐ എന്തു പറയുന്നുവെന്നും തോമസ് ചാണ്ടിയെ പിണറായി എന്തിന് സംരക്ഷിക്കണമെന്നും ആനത്തലവട്ടം പറഞ്ഞു.
anathalavattom anandan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here