Advertisement

ജമ്മുവില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു

November 18, 2017
Google News 0 minutes Read
army

ജമ്മുകശ്മീരില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീര മൃത്യു.  സംഭവത്തില്‍ സൈന്യം ഒരു തീവ്രവാദിയെ വധിച്ചു.  ശ്രീനഗറിലെ സുകര മേഖലയില്‍ വെള്ളിയാഴ്ചയായിരുന്നു ഏറ്റുമുട്ടല്‍. തീവ്രവാദികളുടെ ആക്രമണത്തിൽ ഇമ്രാന്‍ തക് എന്ന എസ്‌ഐ ആണ് കൊല്ലപ്പെട്ടത്.

കാറിലെത്തിയ മൂന്നംഗ തീവ്രവാദി സംഘം ശ്രീനഗറിലെ സാകുറ ക്രോസിങ്ങില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരു തീവ്രവാദി കൊല്ലപ്പെട്ടത്. മറ്റ് രണ്ട് തീവ്രവാദികള്‍ രക്ഷപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയിലെ എട്ട് പോലീസ് സ്റ്റേഷനുകള്‍ക്ക് പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here