പോയസ് ഗാര്‍ഡനില്‍ രാത്രി റെയ്ഡ്; അവസാനിച്ചത് ഇന്ന് പുലര്‍ച്ചെ

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ ഇന്നലെ രാത്രി ആദായ നികുതി ഉദ്യോഗസ്ഥരുടെ റെയ്ഡ്. ഇന്നലെ രാത്രി 9.30ഓടെ തുടങ്ങിയ റെയ്ഡ് പുലര്‍ച്ചെ 2.30 നാണ് അവസാനിച്ചത്.
രണ്ട് വാഹനങ്ങളിലായെത്തിയ പത്ത് ഉദ്യോഗസ്ഥര്‍ ആദ്യം പരിശോധിച്ചത് ജയലളിതയുടെ സഹായിയായിരുന്ന പൂങ്കുന്‍ട്രന്‍റെ മുറിയാണ്. പിന്നീട് ശശികലയുടെ മുറിയും പരിശോധിച്ചു. വിവരം അറിഞ്ഞെത്തിയ ശശികലയുടം ബന്ധുക്കളേയും അഭിഭാഷകരേയും വേദനിലയച്ചിലേക്ക് കയറ്റി വിടാന്‍ ആദ്യം ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
എന്നാല്‍ ജയലളിതയുടെ മുറിയില്‍ വിശദപരിശോധന നടത്താന്‍ അനുവദിയ്‌ക്കാനാകില്ലെന്ന നിലപാടിലായിരുന്നു ശശികല കുടുംബാംഗങ്ങള്‍. തുടര്‍ന്ന് ജയലളിതയ്‌ക്ക് വന്ന ചില കത്തുകളും രേഖകളും രണ്ട് പെന്‍ഡ്രൈവും ലാപ്ടോപ്പുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.റെയ്ഡ് വാര്‍ത്തയറിഞ്ഞ് വേദനിലയത്തിന് മുന്നില്‍ അര്‍ദ്ധരാത്രി പ്രതിഷേധിച്ച നൂറോളം അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
raid at poyes garden
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here