വീടിന്റെ ഗേറ്റില്‍ കൊടിമരം; ചോദ്യം ചെയ്ത ഗൃഹനാഥന് മര്‍ദ്ദനം

വീട്ടിലേക്കുള്ള വഴിയ്ക്ക് തടസ്സം സൃഷ്ടിച്ച് കൊടിമരം സ്ഥാപിച്ചത് ചോദ്യം ചെയ്തതിന് ഗൃഹനാഥന് മര്‍ദ്ദനം. ചങ്ങനാശ്ശേരിയിലാണ് സംഭവം. തുരുത്തി സ്വദേശി എബ്രഹാമിനാണ് ഈ വിധി. സിപിഐ പ്രവര്‍ത്തകരാണ് എബ്രഹാമിനെ മര്‍ദ്ദിച്ചതെന്നാണ് പരാതി. വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തി സ്ഥാപിച്ച കൊടിമരത്തിന്റെ ഫോട്ടോയടക്കം ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് തന്നെയും കുടുംബാംഗങ്ങളേയും പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തി മര്‍ദ്ദിച്ചതെന്ന് എബ്രഹാം തോമസ് പറയുന്നു. മര്‍ദ്ദിച്ച ശേഷം കൊടിമരം പ്രവര്‍ത്തകര്‍ തന്നെ തൊട്ടപ്പുറത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.
എന്റെ സ്ഥിതിയാണ് ദയനീയം
2005ല്‍ വാങ്ങിയ വീടാണ്, ജോലി സംബന്ധിച്ച് വിദേശത്തായിരുന്നതിനാല്‍ 2016 വരെ ഇവിടെ ഞങ്ങള്‍ താമസിച്ചിട്ടില്ല. 2015ല്‍ കൊടിമരം വച്ചു, ഞങ്ങളാരും അറിഞ്ഞില്ല. അറിഞ്ഞ ഉടനേ എന്റെ സഹോദരന്‍ പാര്‍ട്ടിയിലുള്ള പലരേയും സമീപിച്ചു. ഒന്നും നടന്നില്ല. 2016 ഏപ്രില്‍, ഞാന്‍ ജോലി തീര്‍ന്നു നാട്ടില്‍ വന്ന സമയം മുതല്‍ മെയ് മാസം 9 വരെ (അന്നാണ് ഞങ്ങള്‍ ഇവിടേയ്ക്ക് താമസം മാറിയത്) പല നേതാക്കന്മാരോടും മാറി മാറി സംസാരിച്ചു..ആരും സഹായിച്ചില്ല.
പിന്നെ KSTP MC റോഡിന്റെ പണിതുടങ്ങി, അപ്പോള്‍ എന്തെങ്കിലും നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു…
2016 സെപ്റ്റംബറില്‍ കളക്ടര്‍ക്കു പരാതി കൊടുത്തു.
കളക്ടര്‍ ആദ്യം KSTP ക്കും തഹസീല്‍ദാര്‍ക്കും നിര്‍ദേശം: വേണ്ട നടപടിയെടുക്കാന്‍- സ്വാഹ.ഒന്നും നടന്നില്ല.
ഇപ്പോള്‍ പറയുന്നു ഞാനാണ് കുറ്റക്കാരന്‍…. സ്ഥാപിച്ച സമയത്ത് ആരും പരാതി പറഞ്ഞില്ലെന്ന്.. ദയനീയം. ഇപ്പോള്‍ ഇതാണ് സ്ഥിതി.
എല്ലാ പാവപ്പെട്ടവന്റേയും അവസാന ആശ്രയമായ
കോടതി തന്നെ ശരണമെന്നു തോന്നുന്നു. High Court ല്‍; ജയശങ്കര്‍ വക്കീലിനെ തന്നെ ഏല്പിക്കണം…. പക്ഷെ CPM അനുഭാവിയായ എന്റെ ഈ കേസ് അദ്ദേഹം എടുക്കുമോ ആവോ.
ഇതായിരുന്നു എബ്രഹാമിന്റെ പോസ്റ്റ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here