Advertisement

നോയിഡയില്‍ യുവതി കൂട്ട ബലാത്സംഗത്തിനിരയായി

November 19, 2017
Google News 1 minute Read
gang rape

നോ​യി​ഡ​യി​ൽ ഇ​രു​പ​ത്തൊ​ന്നു​കാ​രി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി. ഡെ​റാ​ഡൂ​ണ്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെയാണ് ബലാത്സംഗം ചെയ്തത്.  ഓ​ട്ടോ റി​ക്ഷ​യി​ൽ ക​യ​റ്റി​യ​ശേ​ഷം ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ചായിരുന്നു പീഡനം.  ഇന്നലെ  വൈ​കി​ട്ട് എ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
മൊ​ഹാ​ലി​യി​ൽ പേ​യിം​ഗ് ഗ​സ്റ്റാ​യി താ​മ​സിക്കുന്ന യുവതി  താ​മ​സ​സ്ഥ​ല​ത്തേ​ക്കു പോ​കു​ന്ന​തി​നാണ് ഓട്ടോ വിളിച്ചത്.

മ​റ്റു​ര​ണ്ടു​പേ​ർ​കൂ​ടി ഓ​ട്ടോ​യി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മൊ​ഹാ​ലി​യി​ൽ ഇ​റ​ക്കാ​മെ​ന്ന് ഡ്രൈ​വര്‍ പറഞ്ഞതനുസരിച്ച് ഓട്ടോയില്‍ കയറുകയായിരുന്നു.  എന്നാല്‍ കു​റ​ച്ചു​സ​മ​യ​ത്തി​നു​ശേ​ഷം ഇ​ന്ധ​നം തീ​ർ​ന്നെ​ന്നു പ​റ​ഞ്ഞ് ഡ്രൈ​വ​ർ ഗ്യാ​സ് ഫി​ല്ലിം​ഗ് സ്റ്റേ​ഷ​നു സ​മീ​പ​ത്ത് വാ​ഹ​നം നി​ർ​ത്തി. തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു​പേ​ർ ഇ​റ​ങ്ങി വാ​ഹ​നം ത​ള്ളി​നീ​ക്കി ഫി​ല്ലിം​ഗ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു ഗ്യാ​സ് നി​റ​ച്ചു. ഇ​തി​നു​ശേ​ഷം വാ​ഹ​നം  ഇ​ട​യ്ക്കു വ​ച്ച് വാ​ഹ​നം നി​ന്നു. ഓ​ട്ടോ കേ​ടാ​യെ​ന്ന വാ​ക്ക് വി​ശ്വ​സി​ച്ച് പു​റ​ത്തി​റ​ങ്ങി​യ യുവതിയെ സം​ഘം സമീപത്തെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.രാത്രിയോടെ ഇ​തു​വ​ഴി​യെ​ത്തി​യ ബൈ​ക്ക് യാ​ത്രി​ക​നാ​ണ് യുവതിയെ ആ​ശു​പ​ത്രി​യിലാക്കിയത്. സംഭവത്തില്‍ ആരും അറസ്റ്റിലായിട്ടില്ല.  പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

gang rape at noida, gang rape

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here