പ്രിയ രഞ്ജൻ ദാസ് മുൻഷി അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന പ്രിയ രഞ്ജൻ ദാസ് മുൻഷി (72) അന്തരിച്ചു. ഏറെക്കാലമായി രോഗബാധിതനായിരുന്നു അദ്ദേഹം.
2008 മുതൽ അബോധാവസ്ഥയിൽ ആയിരുന്നു . 2008 ലുണ്ടായ പക്ഷാഘാതത്തെ തുടർന്നാണ് മുൻ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രിയായിരുന്ന ദാസ് മുൻഷി രോഗക്കിടക്കയിലായത്. ഇതേ തുടർന്ന് സംസാരശേഷി നഷ്ടമാവുകയും ശരീരം തളർന്ന് കിടപ്പിലാവുകയും ചെയ്തു. തലച്ചോറിലേയ്ക്കുളള രക്തയോട്ടത്തിന് തടസ്സം നേരിട്ടതോടെ പരിഹരിക്കാനാകാത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കി. ശ്വസിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും കൃത്രിമ സംവിധാനങ്ങളൊരുക്കിയാണ് അദ്ദേഹത്തിന്റെ പ്രയാസങ്ങൾ മറികടന്നിരുന്നത്. രക്തസമ്മർദ്ദം, ശ്വസിക്കൽ, ഉറക്കം ഉണരൽ എല്ലാം സാധാണഗതിയിലായിരുന്നു. എന്നാൽ അദ്ദേഹം തന്റെ പരിസരത്തെ കുറിച്ച് ബോധവാനായിരുന്നില്ല.
പശ്ചിമ ബംഗാൾ കോൺഗ്രസ് പ്രസിഡന്ര് അധീർ രഞ്ജൻ ചൗധരി, ദാസ് മുൻഷിയുടെ മരണ വാർത്ത സ്ഥിരീകരിച്ചു.
ഭാര്യ ദീപ ദാസ് മുൻഷി, മകൻ പ്രിയദീപ് ദാസ് മുൻഷി.
Congress leader Priya Ranjan Dasmunsi passes away at 72
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here