ഇസ്രായേലുമായുള്ള മിസൈല്‍ ഇടപാട് ഇന്ത്യ റദ്ദാക്കുന്നു

ഇസ്രായേലുമായുള്ള മിസൈല്‍ ഇടപാട് ഇന്ത്യ റദ്ദാക്കുന്നു. 500മില്യണ്‍ ഡോളറിന്റെ ഇടപാടാണിത്. ഇതിന് പകരമായി കേന്ദ്ര പ്രതിരോധ ഗവേഷണ വികസന സംഘത്തിന്റെ നേതൃത്വത്തില്‍ മിസൈല്‍ വികസിപ്പിക്കാനാണ് നീക്കം. ഇസ്രായേലിന്റെ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റവുമായിട്ടായിരുന്നു കരാര്‍.കരാര്‍ പ്രകാരം വിദേശത്ത് നിന്നും മിസൈല്‍ ഇറക്കുമതി ചെയ്യുന്നത് നിലവിലെ സാഹചര്യത്തില്‍ ഡിആര്‍ഡിഒയുടെ ആയുധ വികസന പരിപാടികളെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് പിന്മാറുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഡ്രോണുകള്‍ക്കും ശത്രുവിമാനങ്ങള്‍ക്കും നേരെ പ്രയോഗിക്കാന്‍ സാധിക്കുന്ന തരത്തില്‍ കരസേനയ്ക്ക് വേണ്ടി ദീര്‍ഘദൂര മിസൈല്‍ വികസിപ്പിക്കാനായിരുന്നു പദ്ധതി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here