Advertisement

പി വി അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനത്തിന്റെ റിപ്പോര്‍ട്ട് പൂഴ്ത്തി

November 20, 2017
Google News 0 minutes Read
perinthalmanna RDO submitted report against PV Anwar pv anwar MLA bund should be demolished

പിവി അന്‍വര്‍ എംഎല്‍എ നടത്തിയ നിയമലംഘനം വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് മലപ്പുറം ജില്ലാ ഭരണകൂടം പൂഴ്ത്തി. ചീങ്കണ്ണിപ്പാലയിലെ തടയണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടാണ് പൂഴ്ത്തിയത്.  ഒന്നര വര്‍ഷം മുന്‍പാണ് ഏറനാട് തഹസില്‍ദാര്‍ അന്‍വറിനെതിരെ ഈ റിപ്പോര്‍ട്ട് നല്‍കിയത്.

കാട്ടരുവിയുടെ ഒഴുക്ക് തടസപ്പെടുത്തി പി വി അന്‍വര്‍ ഈ തടയണ നിര്‍മ്മിച്ചതിനെതിരെ പ്രദേശവാസികളായ നാല് പേരാണ് പരാതിയുമായി രംഗത്ത് എത്തിയത്. ഈ പരാതിയിന്മേലാണ് അന്നത്തെ കളക്ടര്‍ ഏറനാട് തഹസില്‍ദാറെ അന്വേഷണത്തിന്ചുമതലപ്പെടുത്തിയത്. ചീങ്കണ്ണിപ്പാലിയില്‍ പി വി അന്‍വര്‍ മല ഇടിച്ച് മണ്ണ് നീക്കം ചെയ്തുവെന്നാണ് തഹസില്‍ദാര്‍ അന്ന് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഇക്കാര്യത്തില്‍ ജിയോളജി വകുപ്പിന്‍റെയോ ബന്ധപ്പെട്ട പഞ്ചായത്തിന്‍റെയോ അനുമതി വാങ്ങിക്കാണുന്നില്ലെന്നും മണ്ണിടിച്ചിലിനും, ഉരുള്‍പൊട്ടലിനും സാധ്യതയുള്ള പ്രദേശത്ത് പരിസ്ഥിതി വകുപ്പിന്‍റെയും അനുമതി വാങ്ങിയിട്ടില്ലെന്നും പരിസ്ഥിതി ലോല മേഖലയിലെ നിര്‍മ്മാണം ഉടന്‍ പൊളിച്ചുകളയാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും, ഇതിന് തയ്യാറായില്ലെങ്കില്‍ സര്‍ക്കാരിന്‍റെ ദുരന്ത നിവരാണ ഫണ്ട് ലഭ്യമാക്കി മൂന്ന് മാസത്തിനകം തടയണ പൊളിച്ച് നീക്കണമെന്നും തഹസില്‍ദാറിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.  ചെലവാകുന്ന തുക പി വി അന്‍വറില്‍ നിന്ന് ഈടാക്കണമെന്നും ഏറനാട് തഹസില്‍ദാറുടെ അന്വേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഈ റിപ്പോര്‍ട്ടില്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. ഈ റിപ്പോര്‍ട്ട് നിലനില്‍ക്കെ തന്നെയാണ് ഇപ്പോള്‍ പിവി അന്‍വറിനെതിരെ പുതിയ അന്വേഷണം നടന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here