ആഷിനെ കരയിച്ച് പാപ്പരാസികള്‍

മരിച്ച് പോയ അച്ഛന്റെ പിറന്നാളിന് മുച്ചിറിയുമായി പിറന്ന നൂറ് കുട്ടികള്‍ക്ക് സാന്ത്വനമേകി ഐശ്വര്യ റായി. നൂറ് കുട്ടികള്‍ക്ക് സൗജന്യ ചികിത്സ വാഗ്ദാനം ചെയ്തായിരുന്നു ഐശ്വര്യ മരിച്ച് പോയ പിതാവിന്റെ പിറന്നാളാഘോഷത്തിന് എത്തിയത്. എന്നാല്‍ പാപ്പരാസികളുടെ സന്ദര്‍ഭം നോക്കാതെ നടത്തിയ പ്രവൃത്തികള്‍ ഐശ്വര്യയെ കരയിച്ചു. ഇടവടവില്ലാതെ ക്യാമറക്കണ്ണുകള്‍ ക്ലിക്ക് ചെയ്തത് ഐശ്വര്യയെ വിഷമിപ്പിച്ചു. ഇത് നിറുത്താന്‍ പല തവണ ആവശ്യപ്പെട്ടിട്ടും അവര്‍ അത് കേട്ടില്ല. ഇത് കുട്ടികളാണ്, ഇത് പ്രീമിയര്‍ ഷോയല്ല എന്നെല്ലാം ഐശ്വര്യ പറഞ്ഞിട്ടും ക്യാമറകള്‍ മിന്നിക്കൊണ്ടേയിരുന്നു.ക്ഷമ നശിച്ചതോടെ ഐശ്വര്യ കരയുകയായിരുന്നു. കരഞ്ഞ കൊണ്ട് അല്പം മര്യാദ കാണിക്കാന്‍ ഐശ്വര്യ പാപ്പരാസികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
Aishwarya Rai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here