ദിലീപിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അനുബന്ധ കുറ്റപത്രം ഇന്ന് സമർപ്പിക്കില്ല. കൂടുതൽ നിയമ പരിശോധനകൾക്കായി കുറ്റപത്രം എജിക്ക് കൈമാറിയ സാഹചര്യത്തിലാണ് തീരുമാനം. ദിലീപിനെതിരായ നിർണായക കണ്ടെത്തലുകളടങ്ങിയ കുറ്റപത്രം നാളെ സമർപ്പിക്കുമെന്നാണ് വ്യക്തമാകുന്നത്. ദിലീപിനെ എട്ടാം പ്രതിയാക്കിയുള്ളതാണ് കുറ്റപത്രം.
അതേസമയം ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ദിലീപ് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദേ പുട്ടിന്റെ ശാഖ ഉദ്ഘാടനത്തിന് ഈ മാസം 29 ന് ദുബായിൽ പോകാൻ അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഒരാഴ്ചത്തെ ഇളവാണ് ദിലീപ് ഹർജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ കോടതിയിൽ റിപ്പോർട്ട് നൽകും. ജാമ്യത്തിൽ ഇറങ്ങിയ ശേഷം ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here