Advertisement

നടിയെ അക്രമിച്ച കേസ്; കുറ്റപത്രം നാളെ

November 21, 2017
Google News 0 minutes Read
dileep, kavya madhavan, manju warrier, kochi actress attack case

നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം അങ്കമാലി കോടതിയിൽ പോലീസ് നാളെ സമർപ്പിക്കും. ദിലീപ് എട്ടാം പ്രതിയാകുമെന്നാണ് സൂചന. പിഴവുകളില്ലാതെ കുറ്റപത്രം സമർപ്പിക്കാനുള്ള എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ആക്രമണക്കേസിലെ കുറ്റപത്രം നേരത്തെ സമർപ്പിച്ചതിനാൽ അനുബന്ധ കുറ്റപത്രമായാണ് അടുത്തത് നൽകുന്നത്.

പൾസർ സുനിയെ കോയമ്പത്തൂരിൽ ഒളിവിൽ പാർപ്പിച്ച ചാർളിയെ മാപ്പുസാക്ഷിയാക്കില്ലെന്ന് പോലീസ് സൂചിപ്പിച്ചു. ചില സാക്ഷികളെ പ്രതിഭാഗം സ്വാധീനിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്.

അതേസമയം ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കേസിൽ കർശന വ്യവസ്ഥകളോടെയായിരുന്നു ദിലീപിന് കോടതി ജാമ്യം അനുവദിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here