Advertisement

ഹണി ട്രാപ്പ്; കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചു

November 21, 2017
0 minutes Read
honey trap

ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഹണിട്രാപ് കേസിലെ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഒഴിവാക്കണമെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച് നിയമ നിര്‍മ്മാണത്തിനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഫോണ്‍വിളിയുടെ സാഹചര്യവും, ശബ്ദരേഖയും കമ്മീഷന്‍ പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രണ്ട് വോള്യങ്ങളായി 405പേജുകളുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഫോണ്‍ കെണി സ്വകാര്യതയുടെ ലംഘനമാണോയെന്ന് പരിശോധിക്കണമെന്നും മാധ്യമങ്ങള്‍ വാണിജ്യ താത്പര്യങ്ങള്‍ക്ക് വേണ്ടിയല്ല, മാനുഷിക മൂല്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top