Advertisement

സനൽ കുമാർ ശശിധരന്റെ എസ് ദുർഗ എന്ന ചിത്രം ഗോവൻ ചലച്ചിത്ര മേളക്ക്

November 21, 2017
0 minutes Read
sexy druga change name to S durga

സനൽ കുമാർ ശശിധരന്റെ എസ് ദുർഗ എന്ന ചിത്രം ഗോവൻ ചലച്ചിത്ര മേളക്ക്. ചിത്രത്തിന് ഹൈക്കോടതി പ്രദർശനാനുമതി നൽകി.
ചലച്ചിത്രമേളയില്‍ നിന്ന് എസ് ദുര്‍ഗ്ഗയെ ഒഴിവാക്കിയതിനെതിരെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് തേടിയിരുന്നു. ഗോവ ഫിലിം ഫെസ്റ്റിവലിലേക്കു സമര്‍പ്പിച്ച ചിത്രം ജൂറി അംഗീകരിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ ജൂറി തീരുമാനത്തെ മറികടന്നു നിയമപരമായ പിന്തുണയില്ലാതെ തന്റെ ചിത്രത്തെ ഒഴിവാക്കിയെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു.കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജൂറി ചെയര്‍മാന്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു. സെക്സി ദുര്‍ഗ്ഗയെന്ന പേര് എതിര്‍പ്പിനെ തുടര്‍ന്നാണ് എസ് ദുര്‍ഗ്ഗ എന്ന് മാറ്റിയത്. മെക്‌സിക്കോ, ജനീവ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തിന് ഒൻപത് അന്താരാഷ്‌ട്ര  പുരസ്‌കാരങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top