സച്ചിന്റെ മരണം; വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്ത്

വര്‍ക്കല സ്വദേശി സച്ചിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ലന്ന് ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രി അധികൃതര്‍. നവംബര്‍ ഏഴിന് രാത്രി 7.02നാണ് ഗുരുതരാവസ്ഥയില്‍ സച്ചിനെ ആശുപത്രിയില്‍ കൊണ്ട് വരുന്നതെന്നും ഇന്റിബേഷന്‍ എടുക്കുന്നതിനായാണ് ഇത്രയും സമയം എടുത്തതെന്നും ആശുപത്രി മാനേജര്‍ സുനില്‍ കുമാര്‍ ട്വന്റിഫോര്‍ ന്യൂസിനോട് വ്യക്തമാക്കി . ആബുലന്‍സ് വിട്ട് കൊടുക്കുന്നതിനോ, രോഗിയോ മാറ്റുന്നതിനോ ആശുപത്രിയുടെ ഭാഗത്ത് നിന്ന് കാലതാമസം വരുത്തിയിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. ആശുപത്രിയില്‍ കൊണ്ട് വന്ന സമയത്ത് താടിയെല്ല് തകര്‍ന്ന് അത്യധികം ഗുരുതരാവസ്ഥയിലായിരുന്ന സച്ചിനെ മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയില്ലായിരുന്നു.
രക്ത സമ്മര്‍ദ്ധം സാധാരണ നിലയിലാക്കാനുള്ള മരുന്നുകള്‍ നല്‍കി വെന്‍റിലേറ്റര്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി ഐസിയു ആംബുലന്‍സില്‍ രോഗിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ട ആശുപത്രിയിലേക്ക് സുരക്ഷിതമായി മാറ്റുകയാണ് ചെയ്തത്. അനന്തപുരി ആശുപത്രിയില്‍ എത്തിച്ച് രണ്ട് ദിവസം കഴിഞ്ഞ ശേഷമാണ് സച്ചിന്‍ മരിക്കുന്നത്. അതിന് ശേഷമാണ് ആസൂത്രിതമായി ആശുപത്രിയെ കരിവാരി്ത്തേക്കനുള്ള നടപടികള്‍ ഉണ്ടായതെന്ന് ആശുപത്രി അധികൃതര്‍ ആരോപിക്കുന്നു. കൊണ്ടുപോയ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെ ഡോക്ടറേയും ന്യുറോസര്‍ജറി മേധാവിയേയും ഫോണില്‍ ബന്ധപ്പെട്ട് വെന്‍റിലേറ്ററിന്‍റെ ലഭ്യത ഉറപ്പുവരുത്തുകയും രോഗിയുടെ ഗുരുതരാവസ്ഥ ബോദ്ധ്യപ്പെടുത്തുകയും ചെയ്തിരുന്നു. 64 വര്‍ഷത്തെ ആശുപത്രിയുടെ ചരിത്രത്തില്‍ ഇന്നുവരെ ഒരു രോഗിക്കും കാശില്ലാ എന്നതിന്‍റെ പേരില്‍ ചികിത്സ നിഷേധിക്കുകയോ ആംബുലന്‍സ് സൗകര്യം കൊടുക്കാതിരിക്കുകയോ ചെയ്തിട്ടില്ല. ശിവഗിരി മഠം നേരിട്ട് നടത്തുന്ന ഈ സ്ഥാപനം തൂടര്‍ന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സമുഹ നډയും മുന്‍നിര്‍ത്തിതന്നെ പ്രവര്‍ത്തിക്കുമെന്നും ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അധികൃതര്‍ പറയുന്നു.
എന്നാല്‍ ആശുപത്രിയില്‍ നിന്ന് കടുത്ത അവഗണനയാണ് ഉണ്ടായതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സച്ചിന്റെ സഹോദരന്‍ അക്ഷയും, കൂട്ടുകാരും. പണം അടയ്ക്കാതെ ആംബുലന്‍സ് തരില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. അതിന്റെ പേരില്‍ വാക്കേറ്റമുണ്ടായ ശേഷമാണ് സച്ചിനെ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റിയത്. അതും പണം അടച്ച ശേഷം. എഡിറ്റ് ചെയ്ത വീഡിയോ ആണ് ആശുപത്രി അധികൃതര്‍ ഇത് സംബന്ധിച്ച് പുറത്ത് വിട്ടിരിക്കുന്നതെന്നും യഥാര്‍ത്ഥ വീഡിയോ സ്ഥലം എസ്ഐയുടെ കൈവശം ഉണ്ടെന്നും ഇത് പുറത്ത് വരട്ടെയെന്നും അക്ഷയ് പറയുന്നു. തനിക്ക് നഷ്ടപ്പെട്ടത് ഒരിക്കലും തിരിച്ച് കിട്ടാത്തതാണ്, ഇനിയാര്‍ക്കും ഈ ഗതി വരരുതെന്ന് നിര്‍ബന്ധം ഉള്ളതുകൊണ്ടാണ് താന്‍ നിയമപോരാട്ടത്തിന് ഇറങ്ങുന്നതെന്നും അക്ഷയ് വ്യക്തമാക്കി.
അതേസമയം ഫെയ്സ് ബുക്കില്‍ സഹോദരന്റെ മരണം സംബന്ധിച്ച് അക്ഷയ് ഇട്ട പോസ്റ്റ് ഇപ്പോളും സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here