Advertisement

എണ്‍പതുകളിലെ താരങ്ങളുടെ എട്ടാം സംഗമം

November 21, 2017
0 minutes Read
80 club

80കളില്‍ സിനിമയില്‍ തിളങ്ങി നിന്ന താരങ്ങളുടെ ഒത്തുകൂടല്‍ ഈ വര്‍ഷവും മുടങ്ങാതെ നടന്നു. ചെന്നൈ മഹാബലിപുരത്തെ ഇന്റര്‍ കോണ്ടിനെന്റല്‍ റിസോര്‍ട്ടിലായിരുന്നു ഇത്തവണത്തെ ഒത്തുകൂടല്‍. രണ്ട് ദിവസത്തെ പരിപാടിയാണ് ഇത്തവണ ഉണ്ടായിരുന്നത്. പര്‍പ്പിള്‍ തീമിലാണ് ഇത്തവണ എല്ലാവരും എത്തിയത്. വേദി അലങ്കരിച്ചതും ഇതേ തീമില്‍ തന്നെയായിരുന്നു. സുഹാസിനിയും ലിസിയും ചേര്‍ന്നാണ് താരസംഗമം ഹോസ്റ്റ് ചെയ്തത്. ഇവര്‍ക്ക് എല്ലാ പിന്തുണയും നല്‍കി രാജ്കുമാര്‍ സേതുപതി, പൂര്‍ണിമാ ഭാഗ്യരാജ്, ഖുശ്ബു, ശോഭന, സുമലത, പാര്‍വതി, മേനക റഹ്മാന്‍, രേവതി, ചിരംഞ്ജിവി തുടങ്ങിയ വലിയ താര നിരയും ഉണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top