ദിലീപിനെതിരായ കുറ്റപത്രം 12.30ന്; മഞ്ജുവാര്യര്‍ പ്രധാന സാക്ഷി

ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് 12.30 അന്വേഷണ സംഘം സമര്‍പ്പിക്കും.കേസില്‍ ദിലീപിനെതിരെ മഞ്ജു വാര്യര്‍ പ്രധാന സാക്ഷിയാണെന്ന് സൂചനയുണ്ട്. കേസില്‍ രണ്ട് പേരെ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്. 12പ്രതികളാണ് അന്തിമ കുറ്റപത്രത്തില്‍ ഉള്ളതെന്നാണ് സൂചന. സിനിമാ താരങ്ങള്‍ അടക്കം 355സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്.
നടിയെ ആക്രമിച്ച .
നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന സംബന്ധിച്ച കുറ്റപത്രമാണ് പ്രത്യേക അന്വേഷണസംഘം തയാറാക്കിയിരിക്കുന്നത്.ദിലീപ് കുറ്റപത്രത്തില്‍ എട്ടാം പ്രതിയാണ്. ഗൂഢാലോചന നടത്തി കൂട്ടബലാത്സംഗം നടത്തി എന്നതാണ് കുറ്റപത്രത്തിലുള്ളത്. നേരത്തെ ചുമത്തിയ ഗൂഡാലോചന, കൂട്ടബലാൽസംഗം തുടങ്ങിയ കുറ്റങ്ങൾ അടക്കം പതിനേഴോളം വകുപ്പുകൾ ദിലീപിനെതിരെ കുറ്റപത്രത്തിലും ചുമത്തിയിട്ടുണ്ട്.
മൊബൈൽ ഫോൺ രേഖകളടക്കം 450 രേഖകൾ തെളിവായി ഹാജരാക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here