ഉത്തര്‍പ്രദേശ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

up election

മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. 24 ജില്ലകളിലെ 230 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലാണ് ഇപ്പോള്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നത്.  4905 വാര്‍ഡുകളിലായി 3731 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ 26 നും മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ 29 നുമാണ് നടക്കുക. രണ്ടാം ഘട്ടത്തില്‍ 189 തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളിലും മൂന്നാം ഘട്ടത്തില്‍ 233 തദ്ദേശ സ്ഥാപനങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ ഒന്നിനാണ് വോട്ടെണ്ണല്‍.

up election

 ‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More