ബന്ധു മരിച്ച യുവതിക്ക് നേരെ കണ്ണന്താനത്തിന്റെ പരിഹാസം; സോഷ്യൽ മീഡിയയിൽ രോഷം

ബന്ധു മരിച്ച ദുഃഖത്തിൽ സംസ്കാര ചടങ്ങിന് പോകാൻ യാത്രയ്‌ക്കെത്തിയ വനിതാ ഡോക്റ്റർ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് നേരെ കത്തിക്കയറി. മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തിലാണ് സംഭവം. മന്ത്രിയോട് ക്ഷുഭിതയാവുന്ന വനിതാ ഡോക്ടറുടെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. ആ വീഡിയോ വൈറലായതോടെയാണ് കാര്യങ്ങളുടെ ഗൗരവം നാട്ടുകാർ അറിയുന്നത്.
WATCH:Angry passenger shouts at Union Minister KJ Alphons at Imphal Airport after flights were delayed due to VVIP arrival schedule #Manipur pic.twitter.com/0EWHjIA30n
— ANI (@ANI) November 22, 2017
മന്ത്രിയ്ക്ക് വേണ്ടി മണിക്കൂറുകളോളം വിമാനം വൈകിപ്പിച്ചതോടെയാണ് വനിതാ ഡോക്ടറുടെ ദുഃഖം രോഷമായി അണപൊട്ടിയത്. എന്നാൽ അത്യധികം വിഷമത്തോടെയുള്ള ന്യായമായ വനിതയുടെ പ്രതികരണത്തിന് നേരെ ചിരി പൊട്ടിച്ചു കൊണ്ടാണ് കണ്ണന്താനം അവരെ ശാന്തയാക്കാൻ ശ്രമിച്ചത്. മന്ത്രിയുടെ ഈ ചിരിയാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചത്.
തന്റെ അടുത്ത ബന്ധു മരിച്ചു. സംസ്കാര ചടങ്ങുകൾ വിമാനം വൈകുന്നത് കാരണം നീണ്ടു പോകുകയാണ്. 2.45നായിരുന്നു വിമനം പുറപ്പെടേണ്ടിയിരുന്നത്. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി എനിക്ക് പട്നയിലേക്ക് പോവേണ്ടതുണ്ട്. കൃത്യസമയത്തിന് എത്തുമെന്ന് വീട്ടുകാരെയും അറിയിച്ചു. ഞാൻ ഒരു ഡോക്ടറാണ്. വൈകിയാൽ ശരീരം ചീത്തയാകും. അതിൽ നിന്നും ദുർഗന്ധം വമിക്കും. ക്ഷോഭത്തിലും ഉള്ളിലെ തേങ്ങൽ കൊണ്ട് വാക്കുകൾ മുറിഞ്ഞു നിന്ന വനിതയ്ക്കു നേരെ ശബ്ധത്തിൽ ചിരിച്ചു കൊണ്ടാണ് കണ്ണന്താനം സമീപിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here