നടിയെ അക്രമിച്ച കേസ്; കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അക്രമിക്കപ്പെട്ട നടിക്കെതിരെ കടുത്ത പ്രതികാരമനോഭാവം ദിലീപ് വെച്ചുപുലർത്തിയിരിുന്നുവെന്നതും, , വ്യാജരേഖകൾ ചമച്ചുവെന്നുതുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
നടിയെ മോശക്കാരിയായി ചിത്രീകരിക്കാൻ പ്രതി ദിലീപ് ശ്രമിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇതിന് സിനിമാ മേഖലയിലെ പ്രമുഖരെ ഉപയോഗപ്പെടുത്തിയെന്നും, മാത്രമല്ല താൻ നിരപരാധിയെന്ന് പ്രമുഖരെകൊണ്ട് പറയിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. നടി ജാഗ്രത പാലിക്കണമായിരുന്നുവെന്ന് പറയിച്ചതും പ്രതി തന്റെ സ്വാധീനം ഉപയോഗിച്ചാണ്.
ദിലീപ് വ്യാജ ചികിത്സാ രേഖയുണ്ടാക്കിയതിനെ കുറിച്ചും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നുണ്ട്. ഫെബ്രുവരി 14-21 വരെ ദിവസങ്ങളിൽ താൻ ആശുപത്രിയിലായിരുന്നുവെന്ന് വാദിക്കുകയും. ഈ പ്രസ്ഥാവന സ്ഥആപിക്കാൻ രേഖകളും ദിലീപ് സമർപ്പിച്ചിരുന്നു. എന്നാൽ ഈ ദിവിസകങ്ങളിൽ രാമലീലയുട ലകക്കേഷനിൽ ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.
അതേസമയം, വിചാരണ ഒരു വർഷത്തിനകം തീർക്കാനാണ് അന്വേഷമ സംഘം ശ്രമിക്കുന്നത്. ഇതിനായി പ്രത്യേക കോടതി വേണമെന്ന് അന്വേഷണ സംഘം സർക്കാരിനോട് ആവശ്യപ്പെടും. വിചാരണ നീണ്ടാൽ സാക്ഷികൾ കൂറുമാറാൻ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
crucial points against Dileep in charge sheet revealed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here