പ്രണയത്തിന് വേണ്ടി രാജകീയപദവി വേണ്ടെന്ന് വെച്ചു; ജപ്പാൻ രാജകുമാരി വിവാഹിതയാകുന്നു

പ്രണയത്തിന് വേണ്ടി രാജകീയപദവി വേണ്ടെന്നു വെച്ച ജപ്പാൻ രാജകുമാരി വിവാഹിതയാകുന്നു. സഹപാഠിയായ കൊമുറോയെയാണ് മാകോ രാജകുമാരി വിവാഹം കഴിക്കുന്നത്. അടുത്തവർഷം നവംബറിലാണ് വിവാഹം.
അകിഹിതോ ചക്രവർത്തിയുടെ മൂത്ത പേരക്കുട്ടിയും ജപ്പാൻ രാജകുമാരിയുമായ മാകോ സാധാരണക്കാരനായ ചെറുപ്പക്കാരനെ വിവഹാം കഴിക്കുന്നതിലൂടെ രാജകീയ പദവി വേണ്ടെന്ന് വെക്കുകയാണ്. ജപ്പാൻ ആചാര പ്രകാരം രാജകുടുംബത്തിൽപ്പെട്ടവർ സാധാരണക്കാരെ വിവാഹം കഴിച്ചാൽ രാജപദവി നഷ്ടമാകും.
2012 ൽ ടോക്യോ ഇന്റർനാഷ്ണൽ ക്രിസ്ത്യൻ യൂണിവേഴ്‌സിറ്റിയിൽവെച്ചാണ് രാജകുമാരി മാകോയും ഭാവിവരൻ കൊമുറോയും ആദ്യമായി കാണുന്നത്. പിന്നീട് പ്രണയത്തിലായ ിരുവരും തങ്ങൾ വിവാഹിതരാകുന്നു എന്ന വാർത്ത പുറംലോകത്തെ അറിയിക്കുകയായിരുന്നു.
ഇന്ന് മാകോ മ്യൂസിയം ഗവേഷകയും, വരൻ കെയ് കൊമുറോ ലീഗൽ അസിസ്റ്റന്റുമാണ്.
japan princess mako to marry commoner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here