Advertisement

പത്മാവതിക്ക് ഗുജറാത്തിൽ നിരോധനം

November 23, 2017
Google News 1 minute Read
padmavati padmavati banned in gujarat

പത്മാവതിക്ക് ഗുജറാത്തിൽ നിരോധനം ഏർപ്പെടുത്തി. അതേസമയം പാഠപുസ്‌കങ്ങളിൽ റാണി പത്മിനി കഥകൾ ഉൾപ്പെടുത്താൻ ഒരുങ്ങുകയാണ് സർക്കാർ.

നേരത്തെ ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാൻ സർക്കാർ ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഗുജറാത്തിന്റെ നിരോധനം. രജപുത്ര സമൂഹത്തിന്റെ വികാരത്തെ ചിത്രം വൃണപ്പെടുത്തുന്നുണ്ടെന്നും അതിനാലാണ് ഗുജറാത്തിൽ പ്രദർശനാനുമതി നിഷേധിക്കുന്നതെന്നും മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന ഞങ്ങൾ ചരിത്രം വികലമാക്കാൻ അനുവദിക്കില്ല. മഹത്തായ സംസ്‌കാരത്തെ കളങ്കപ്പെടുത്തുന്ന ഒന്നിനോടും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും വിജയ് രൂപാനി പറഞ്ഞു.

വളച്ചൊടിച്ച ചരിത്രമാണ് പുതിയ തലമുറയെ പഠിപ്പിക്കുന്നതെന്നും അതു പരിഹരിക്കുന്നതിനു വേണ്ടിയാണ് പാഠപുസ്തകത്തിൽ പദ്മിനിയുടെ കഥ ഉൾപ്പെടുത്തുന്നതെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ പദ്മിനി കഥകൾ പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

padmavati banned in gujarat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here