ഓപ്പറേഷൻ സിന്ദൂരിന് ശേഷം പ്രധാനമന്ത്രി ഗുജറാത്തിൽ, വൻ വരവേൽപ്: വഡോദരയിൽ റോഡ് ഷോ

രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വഡോദരയിൽ വൻ വരവേൽപ്. ഓപ്പറേഷൻ സിന്ദൂരിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ഗുജറാത്തിൽ എത്തിയത്. വിമാനത്താവളം മുതൽ എയർഫോഴ്സ് ഗേറ്റ് വരെ പ്രധാനമന്ത്രി റോഡ് ഷോ നടത്തി.
നൂറ് കണക്കിന് സ്ത്രീകൾ റോഡിനിരുവശവും അണിനിരന്നു.കേണൽ സോഫിയാ ഖുറേഷിയുടെ കുടുംബവും പ്രധാനമന്ത്രിക്ക് അഭിവാദ്യം അർപ്പിക്കാൻ എത്തിയിരുന്നു.ഇന്ന് വൈകീട്ട് അഹമ്മദാബാദിലും റോഡ് ഷോ നടക്കും.
രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ എൺപത്തി മൂവായിരം കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കമിടുന്നത്. ദഹോദിലെ ട്രെയിൻ എഞ്ചിൻ നിർമ്മാണ കേന്ദ്രം, കാൻഡ്ല തുറമുഖത്തെ വികസന പദ്ധതികൾ അടക്കം പദ്ധതികൾക്കാണ് തുടക്കമാവുക. സോംനാഥ് അഹമ്മദാബാദ് വന്ദേഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ഗാന്ധി നഗറിൽ നാളെ രാവിലെയും പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും.
Story Highlights : PM Modi arrives in Gujarat for two-day visit, roadshow in Vadodara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here