ട്രാഫിക് ബ്ലോക്കിനിടെ സെൽഫി; വരുൺ ധവാന് പിഴ; ഒപ്പം ഞെട്ടിച്ച് മുംബൈ പോലീസിന്റെ ട്വീറ്റും

നടുറോഡിൽ ആരാധികയോടൊപ്പം സെൽഫിയെടുത്ത ബോളിവുഡ് യുവതാരം വരുൺ ധവാനിന് ട്രാഫിക് പോലീസ് പിഴ ചുമത്തി.
തിരക്കേറിയ റോഡിൽ ട്രാഫിക് ബ്ലോക്കിൽപ്പെട്ട കാറിലായിരുന്നു വരുൺ. ബ്ലോക്കിൽപ്പെട്ട് വശത്ത്കിടന്ന ഓട്ടേയിലെ ആരാധിക വരുണിനെ തിരിച്ചറിഞ്ഞതോടെ സെൽഫി ആവശ്യപ്പെട്ടു. മറ്റൊന്നും ചിന്തിക്കാതെ താരം മുൻ വാതിലിലെ ചില്ല് താഴ്ത്തി, സീറ്റ് ബെൽറ്റഴിച്ച്,തല പുറത്തിട്ട് ആരാധികയെ ഉൾപ്പെടുത്തി സെൽഫിയെടുത്തു.
പക്ഷേ പിന്നീട് വരുണിനെ കാത്തിരുന്നത് മുംബൈ പോലീസിന്റെ ട്വിറ്റർ സന്ദേശമാണ്. സന്ദേശം ഇങ്ങനെ,’ഈ സാഹസം തീർച്ചയായും സിനിമയിൽ പറ്റും, എന്നാൽ, മുംബൈ റോഡിൽ നടക്കില്ല. ഇതിലൂടെ സ്വന്തം ജീവനും ആരാധികയുടെയും മറ്റു പലരുടെയും ജീവനുമാണ് അപകടഭീഷണിയൊരുക്കിയത്. ഉത്തരവാദിത്തമുള്ള മുംബൈക്കാരൻ, യുവത്വപ്രതീകം എന്നീ നിലകളിൽ താങ്കളിൽനിന്ന് കൂടുതൽ പ്രതീക്ഷിച്ചു. പിഴയറിയിപ്പ് വീട്ടിലേക്കു പോന്നിട്ടുണ്ട്. ആവർത്തിച്ചാൽ കൂടുതൽ കർക്കശക്കാരാകും.’
വരുൺ ഖേദം പ്രകടിപ്പിച്ചു. മണിക്കൂറുകൾക്കുള്ളിൽ, മുംബൈ പോലീസിന്റെ ട്വിറ്റിന് 11,000 പ്രതികരണം വന്നു.
varun dhawan fined for taking selfi during traffic block
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here