മന്ത്രിസഭ യോഗ ബഹിഷ്‌കരണം; സിപിഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്ന ഹർജി തള്ളി

മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിന്ന സിപിഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.
സത്യപ്രതിജ്ഞാ ലംഘനം നടത്തിയോ എന്ന് പരിശോധിക്കാൻ ഈ കോതിക്ക് അധികാരമില്ലന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. മന്ത്രിമാർക്കെതിരെ
നടപടിക്ക് മുഖ്യമന്ത്രിയോട് നിർദേശിക്കണമെന്ന ആവശ്യവും തള്ളി.
നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നോ
എന്നും കോടതി ചോദിച്ചു. വിട്ടുനിൽക്കൽ അയോഗ്യതക്ക് കാരണമല്ലെന്നും
കോടതി ചൂണ്ടിക്കാട്ടി.
മന്ത്രിസഭാ യോഗത്തിൽ നിന്ന് സി പി ഐ മന്ത്രിമാർ വിട്ടുനിന്നത് കൂട്ടുത്തരവാദിത്തലംഘനമാണെന്നും അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് ആലപ്പി അഷറഫ് സമർപ്പിച്ച ഹർജിയാണ് തള്ളിയത്.
HC dismisses plea to disqualify CPI ministers who boycott cabinet
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here