റൂബെല്ല വാക്‌സിനേഷൻ ക്യാമ്പിന് നേരെ ആക്രമണം; നേഴ്‌സിന് പരിക്ക്

മലപ്പുറത്ത് എടയൂർ അത്തിപ്പറ്റ ഗവ. എൽ.പി. സ്‌കൂളിൽ വിദ്യാർഥികൾക്ക് മീസൽസ് റുബെല്ല കുത്തിവെപ്പ് എടുക്കുന്നതിനിടെ ഒരുകൂട്ടമാളുകൾ നഴ്‌സിനെ ആക്രമിച്ചു. പരിക്കേറ്റ നഴ്‌സ് ശ്യാമള ഭായിയെ കുറ്റിപ്പുറം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർത്ഥികൾക്ക് മിസിൽസ് റുബെല്ല വാക്‌സിനെട്ടടുക്കുന്നതിനിടയിലാണ് എടയൂർ പി എച്ച് സിയിലെ നഴ്‌സ് ശ്യാമള ഭായിയെ ഒരു സംഘം ആളുകൾ മർദ്ദിച്ചത്. ശ്യാമള ഭായിയുടെ കൈപിടിച്ച് തിരിക്കുകയും, മൊബൈൽ ഫോൺ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്‌തെന്നുമാണ് പരാതി.
കൂടെയുണ്ടായിരുന്ന അരോഗ്യ വകുപ്പുപ്പിലെ മറ്റ് ഉദ്യോഗസ്ഥരെയും സംഘം മർദ്ദിക്കാൻ ശ്രമിച്ചു. സംഭവത്തിൽ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
nurse injured during attack by mob in rubella vaccination camp
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here