ഭാരത് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്ത് തീര്‍ന്നു

കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍ന്നു. സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കാന്‍ ധാരണയായതോടെയാണ് സമരം ഒത്ത് തീര്‍ന്നത്. തിരുവനന്തപുരത്ത് ലേബര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. നഴ്‌സുമാര്‍ക്ക് സമരം ചെയ്ത കാലയളവിലെ മുഴുവന്‍ ശമ്പളവും നല്‍കും. പിരിച്ചു വിട്ട ജീവനക്കാര്‍ക്ക് ഡിസംബര്‍ 31 വരെയുള്ള പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും മാനേജ്‌മെന്റ് സമ്മതിച്ചു.110 ദിവസമായി തുടര്‍ന്ന സമരമാണ് ഒത്തുതീര്‍പ്പായത്.
സമരം ചെയ്ത 60വരെ പിരിച്ച് വിട്ട് മാനേജ്മെന്റ് പ്രതികാര നടപടി തുടങ്ങിയതോടെയാണ് ആശുപത്രിയില്‍ സമരം ശക്തമായത്. 8000രൂപമാത്രമാണ് നഴ്സുമാര്‍ക്ക് നല്‍കിയ ശമ്പളം. ഇതിനെതിരെയും ആശുപത്രിയിലെ ലീവ്- ഷിഫ്റ്റ് സമ്പ്രദായങ്ങള്‍ക്കുമെതിരെയുമാണ് ആദ്യഘട്ടത്തില്‍ സമരം ആരംഭിച്ചത്.
nurses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here