ഹൃദയും നുറുങ്ങുന്ന രണ്ട് വരികളും, ഭാര്യയുടെ മുഖവും; ബിജിബാല്‍ കൈയ്യില്‍ കോറിയത്

ഒരു സുപ്രഭാതത്തില്‍ പെട്ടെന്നാണ് ബിജിബാലിനേയും നെഞ്ചോടടുക്കിയ രണ്ട് കുരുന്നുകളേയും തനിച്ചാക്കി ശാന്തി മരണമെന്ന നിത്യതയില്‍ അലിഞ്ഞത്. ഭാര്യയുടെ മരണ ശേഷം ഭാര്യയുടെ വീഡിയോയും, മക്കളുടെ പാട്ടും ബിജിബാല്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത് വേദനയോടെയാണ് ആരാധകര്‍ കണ്ടത്.
ഭാര്യയേയും, ഒന്നിച്ചുണ്ടായ നിമിഷങ്ങളും മറക്കാത്ത ഓര്‍മ്മയായി ഹൃദയില്‍ കൊണ്ട് നടക്കുന്ന ബിജിബാല്‍ ഹൃദയം നുറുങ്ങുന്ന ആ ഓര്‍മ്മകളെ ടാറ്റവാക്കി വലതു കൈയ്യില്‍ കോറിയിരിക്കുകയാണ്. എന്റെ ചുണ്ടിലെ ചിരി, ചങ്കിലെ ചോര എന്ന രണ്ട് വരികള്‍ക്ക് പുറമെ ഭാര്യയുടെ മുഖവും ബിജിബാല്‍ ഇടതുകൈയ്യില്‍ പച്ചകുത്തി. മസ്തിഷ്ക സംബന്ധമായ അസുഖം മൂലം അടുത്തിടെയാണ് ശാന്തി നിര്യാതയായത്.രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിൽ ശാന്തി ചിട്ടപ്പെടുത്തിയ നൃത്തം ഏറെ ശ്രദ്ധ നേടിയിരുന്നു.
bijibal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here