ഹാദിയയെ സുപ്രീം കോടതി സ്വതന്ത്രയാക്കി

സുപ്രീം കോടതി ഹാദിയയെ സ്വതന്ത്രയാക്കി. തുടർപഠനത്തിന് വേണ്ടി ഹാദിയയെ ഡൽഹിയിൽ നിന്ന് സേലത്തെ കോളേജിലേക്ക് കൊണ്ടുപോകാമെന്ന് കോടതി വ്യക്തമാക്കി. കോളേജ് ഹോസ്റ്റലിൽ സൗകര്യമൊരുക്കുവാനും കോടതി ഉത്തരവിട്ടു.
സേലം ശിവരാജ് ഹോമിയോ മെഡിക്കൽ കോളേജ് ഡീനായിരിക്കും ഇനി ഹാദിയയുടെ രക്ഷകർത്താവ്. സേലം ശിവരാജ് ഹോമിയോ മെഡിക്കൽ കോളേജ് ഡീനായിരിക്കും ഇനി ഹാദിയയുടെ രക്ഷകർത്താവ്. ഹാദിയ ഇനി മുതൽ മാതാപിതാക്കളുടെ സംരക്ഷണയിലായിരിക്കല്ല, എന്നാൽ ഭർത്താവിനൊപ്പം പോകുവാനും കോടതി അനുവദിച്ചില്ല.
തന്റെ വിശ്വാസം അനുസരിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന് ഹാദിയ കോടതിയിൽ പറഞ്ഞിരുന്നു. തനിക്ക് സ്വാതന്ത്ര്യം വേണമെന്നും, മനുഷ്യനെന്ന പരിഗണന ലഭിക്കണമെന്നും ഹാദിയ കോടതിയിൽ പറഞ്ഞു.
പഠനം പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് പറഞ്ഞ ഹാദിയയോട് സർക്കാർ ചിലവിൽ പഠിക്കാൻ താൽപര്യമുണ്ടോയെന്ന് കോടതി ചോദിച്ചു. എന്നാൽ ഭർത്താവിന് തന്റെ പഠനചിലവ് വഹിക്കാൻ കഴിയുമെന്നും ഭർത്താവിന്റെ ചിലവിൽ പഠിക്കാനാണ് താൽപര്യമെന്നും ഹാദിയ കോടതിയിൽ അറിയിച്ചു. മാതാപിതാക്കളുടെ സമ്മർദ്ദം മൂലമാണ് വീട് വിട്ടതെന്നും ഹാദിയ പറഞ്ഞു.
ഹാദിയയുടെ മൊഴി ആദ്യ രേഖപ്പെടുത്താതെ കേസ് പരിഗണിക്കുന്നതിനായി നാളത്തേക്ക് മാറ്റിവെക്കുകയായിരുന്നു. എന്നാൽ കോടതി ഹാദിയയുടെ മൊഴി തുറന്ന കോടതിയിൽ രേഖപ്പെടുത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here