Advertisement

ഹാദിയ കേസ്; ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

March 8, 2018
Google News 1 minute Read
hadiya

ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹത്തെ റദ്ദാക്കിയ ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കേസ് പരിഗണിച്ച സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് തള്ളികളയുകയായിരുന്നു. ഹൈക്കോതിയുടെ വിവാഹം റദ്ദാക്കിയ നടപടിയെയും സുപ്രീം കോടതി ചോദ്യം ചെയ്തു. ഷെഫിന്‍ ജഹാന്റെയും ഹാദിയയുടെയും വിവാഹം നിയമസാധുതയുള്ളതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വിവാഹം റദ്ദാക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീം കോടതി പറഞ്ഞു. വിവാഹം റദ്ദാക്കിയ ഹൈക്കോടതിയുടെ നടപടിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞത്. എന്നാല്‍, കേസില്‍ എന്‍ഐഎ അന്വേഷണം തുടരും. വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന്റെ നിയമവശം മാത്രമാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലൂടെ രണ്ടുപേരുടെ വിവാഹം റാദ്ദാക്കാന്‍ കഴിയുമോയെന്നതാണ് കോടതി പരിശോധിച്ചത്. കഴിഞ്ഞ നവംബര്‍ 27-ന് ഹാദിയയെ സുപ്രീംകോടതി നേരിട്ടു വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. തുടര്‍ന്ന് ഹാദിയയെ സേലത്തെ കോളേജില്‍ ഹോമിയോപ്പതി പഠനം തുടരാനയക്കുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here