മധ്യപ്രദേശിൽ 12 വയസിന് താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ

പന്ത്രണ്ട് വയസിന് താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകാൻ മധ്യപ്രദേശിൽ പുതിയ നിയമം വരുന്നു. ഇക്കാര്യം സംബന്ധിച്ച നിർദേശം മന്ത്രിസഭ അംഗീകരിച്ചു. മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ശുപാർശകൾക്ക് അംഗീകാരം നൽകിയത്.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് വ്യക്തമാക്കി. കുറ്റവാളികളുടെ ശിക്ഷയിലും പിഴയിലും മാറ്റം വരുത്തുന്നതിനായി ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഭേദഗതി വരുത്താനും യോഗം അംഗീകാരം നൽകി.
പുതിയ നിയമനിർമാണത്തിനുള്ള ബിൽ നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. ബിൽ നിയമസഭ പാസാക്കിയാൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും.
MP to enact law for death sentence for rape of girls below 12 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here