Advertisement

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരെ സഹോദരന്‍ ബലാത്സംഗം ചെയ്തു

5 days ago
Google News 2 minutes Read
brother raped his 3 minor sisters pathanamthitta

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരെ സഹോദരന്‍ ബലാത്സംഗം ചെയ്തു. പ്രതിയായ 17 കാരനെ ജൂവനയില്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് കുട്ടികളെ സഹോദരന്‍ പീഡിപ്പിച്ചത്. (brother raped his 3 minor sisters pathanamthitta)

9, 13,12 വയസ്സുള്ള സഹോദരിമാരെയാണ് ലൈംഗിക ചൂഷണത്തിന് ഇര ആക്കിയത്. അമ്മ ജോലിക്ക് പുറത്തു പോകുമ്പോഴായിരുന്നു പീഡനം.
കോന്നിയിലെ ബാലികാസദനത്തില്‍ കഴിയവേ ഇരകളിലൊരാള്‍ കൗണ്‍സിലിങ്ങിനിടയിലാണ് പീഡന വിവരം തുറന്നു പറഞ്ഞത്. അധികൃതര്‍ വിവരം ശിശുമ സമിതിക്ക് കൈമാറി.

Read Also: ‘ആദിലിന് 2018 ന് ശേഷം വീടുമായി ബന്ധമില്ല, പരീക്ഷ എഴുതാൻ വീട്ടിൽ നിന്നും പോയതാണ്’: കശ്മീർ ഭീകരവാദി ആദിൽ ഹുസൈന്റെ മാതാവ് 24 നോട്

പിന്നീട് മൂഴിയാര്‍ പോലീസ് കേസെടുക്കുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കിയ 17 വയസുകാരനെ കൊല്ലം ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ബോര്‍ഡിന്റെ നിര്‍ദ്ദേശം അനുസരിച്ച് കേസില്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും.

Story Highlights : brother raped his 3 minor sisters pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here